മിസ് ആഫ്രിക്ക സൗന്ദര്യമത്സരത്തിൽ വിജയിയായ മിസ് കോംഗോയുടെ മുടിക്കെട്ടിനു വേദിയിൽ വച്ചു തീപിടിച്ചു. ഡോർകാസ് കസിൻഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നു പ്രയോഗത്തിൽ നിന്നുള്ള തീപ്പൊരി മുടിയിൽ വീഴുകയായിരുന്നു.
നൈജീരിയയിലെ കലബാറിലാണ് സൗന്ദര്യമത്സരം നടന്നത്. ജേതാവായതിന്റെ സന്തോഷം പങ്കിടുന്നതിനിടെ കോംഗോ സുന്ദരിയുടെ മുടിക്ക് തീപിടിക്കുകയായിരുന്നു. അവതാരകൻ ഓടിയെത്തി മുഖത്തേക്കു തീ പടരാതെ സുന്ദരിയെ രക്ഷിച്ചു. തലയിൽ തീ പിടിച്ച് നിൽക്കുന്ന സുന്ദരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
മിസ് ആഫ്രിക്കയായി തെരഞ്ഞെടുക്കപ്പെട്ട ഡോർകാസിനു 35000 ഡോളറും വാഹനവും സമ്മാനമായി കിട്ടി.
https://twitter.com/EndlessJoyblog/status/1078561920272293888