Search
Close this search box.

യുഎഇയിലെ പലയിടങ്ങളിലും മഴ : ഇനിയും കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാകേന്ദ്രം

Rain in different parts of UAE: Meteorological center expects more rain

യുഎഇയുടെ പല ഭാഗങ്ങളിലും ഇന്ന് ഞായറാഴ്ച്ച നേരിയ മഴ റിപ്പോർട്ട് ചെയ്തു. ഇന്ന് ചില ഭാഗങ്ങളിൽ പൊടി നിറഞ്ഞ കാലാവസ്ഥയുമാണ്.

യുഎഇയിലുടനീളം പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് മേഘാവൃതമായ അന്തരീക്ഷം നിലനിന്നിരുന്നു. അബുദാബിയുടെ ചില ഭാഗങ്ങളിലും ജബൽ അലി പോലുള്ള ദുബായുടെ തെക്കൻ ഭാഗങ്ങളിലും മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

പകൽ മുഴുവൻ മഴമേഘങ്ങൾ പ്രത്യക്ഷപ്പെടാമെന്നും ഉച്ചയ്ക്കും രാത്രിയിലും കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

മേഘാവൃതമായ അവസ്ഥയും മഴയും കുറഞ്ഞത് ചൊവ്വാഴ്ച വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളായ ഫുജൈറയിലും തെക്കൻ പ്രദേശങ്ങളായ അബുദാബി, അൽ ഐൻ തുടങ്ങിയ പ്രദേശങ്ങളിൽ.
കാലാവസ്ഥ മേഘാവൃതമായതിനാൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും NCM അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts