യു എ ഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ : താപനിലയിൽ കുറവ് പ്രതീക്ഷിക്കാം

യു എ ഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് താപനിലയിൽ നേരിയ കുറവുണ്ടാകും.

ഇന്ന് രാവിലെ അൽ മുറൂരിലെ അൽ ഹുദ്രരിയത്ത് ദ്വീപിലെ അൽ ബത്തീൻ വിമാനത്താവളത്തിൽ നേരിയ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം, അൽ ദഫ്ര മേഖലയിലെ മിർഫ, അൽ സിലയിൽ ഇടിയും മിന്നലോടുകൂടിയ കനത്ത മഴയും റിപ്പോർട്ട് ചെയ്തു.
ഇന്ന് അബുദാബിയിൽ താപനില 39 ഡിഗ്രി സെൽഷ്യസും ദുബായിൽ 40 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രണ്ട് നഗരങ്ങളിലെയും ഹ്യുമിഡിറ്റിയുടെ ലെവൽ 20% മുതൽ 65% വരെയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!