യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത ; താപനില 43 ഡിഗ്രി സെൽഷ്യസിൽ എത്തും

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ചില സമയങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 10-25 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ എത്താം.

ഇന്നത്തെ പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസുമായിരിക്കും. പരമാവധി ഹ്യുമിഡിറ്റി 85 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!