Search
Close this search box.

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ ദിവസം; താപനില ഉയരും

യുഎ യിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായും NCM വ്യക്തമാക്കി. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, തിങ്കളാഴ്‌ച നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് എടുത്തുകാട്ടി. അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 40 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരാനുള്ള സാധ്യതയും അവർ കൂട്ടിച്ചേർത്തു. ഈർപ്പത്തിന്റെ അളവ് 25% മുതൽ 80% വരെയാണെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില ദിബ്ബയിൽ 13:45 ന് 44.1 ഡിഗ്രി സെൽഷ്യസാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!