Search
Close this search box.

ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾ പാലിച്ചില്ല : അൽ ഐനിലെ റെസ്റ്റോറന്റ് അടപ്പിച്ചു.

Food safety requirements not met - Restaurant in Al Ain closed.

ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് അൽ ഐനിലെ ഹോളോമീറ്റ് എന്ന റെസ്റ്റോറന്റ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) താൽകാലികമായി അടപ്പിച്ചു.

അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമം (2) ന്റെയും അതിനോടൊപ്പമുള്ള നിയമനിർമ്മാണങ്ങളുടെയും ലംഘനമാണ് റെസ്റ്റോറന്റ അടച്ചുപൂട്ടാൻ കാരണമെന്ന് അതോറിറ്റി അറിയിച്ചു. ഈ റസ്റ്റോറന്റ് പൊതുജനാരോഗ്യത്തിന് വൻ ഭീഷണി ഉയർത്തുന്നതായി പരിശോധനയിൽ വ്യക്തമായി.

ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തലസ്ഥാനത്തെ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും അതോറിറ്റിയുടെ ഇൻസ്പെക്ടർമാരുടെ ആനുകാലിക പരിശോധനയ്ക്ക് വിധേയമാക്കും.

ഭക്ഷണശാലകളിൽ എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാൽ അല്ലെങ്കിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് സംശയം തോന്നിയാൽ അബുദാബി ഗവൺമെന്റിന്റെ ടോൾ ഫ്രീ നമ്പറായ 800555-ൽ അറിയിക്കാൻ താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts