Search
Close this search box.

യുഎഇയിൽ ഫെഡറൽ ടാക്സ് അതോറിറ്റിയിൽ നികുതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുന്നതിന് ഫീസ് അടയ്ക്കണം

In the UAE, a fee must be paid to request additional tax-related information from the Federal Tax Authority

യുഎഇയിൽ 2023 ജൂൺ 1 വ്യാഴാഴ്ച മുതൽ നികുതിയുമായി ബന്ധപ്പെട്ട “സ്വകാര്യ വിശദീകരണത്തിനായി” (private clarification )അഭ്യർത്ഥിക്കുന്നതിന് കമ്പനികളിൽ നിന്ന് ഫീസ് ഈടാക്കാൻ തുടങ്ങുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ഇന്ന് അറിയിച്ചു.

“private clarification” എന്നത് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ഫോം ഉപയോഗിച്ച് നികുതിദായകൻ നികുതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ സമർപ്പിക്കുന്ന അഭ്യർത്ഥനയാണ്. നിർദ്ദിഷ്ട നികുതി സാങ്കേതിക കാര്യങ്ങളുമായി ബന്ധപ്പെട്ടും ഒരു നിർദ്ദിഷ്ട നികുതിദായകന് വേണ്ടിയും സ്റ്റാമ്പ് ചെയ്ത് ഒപ്പിട്ട ഒരു രേഖയുടെ രൂപത്തിൽ എഫ്‌ടിഎ ‘സ്വകാര്യ ക്ലാരിഫിക്കേഷൻ’ നൽകും.

ആവശ്യമായ വ്യക്തത നൽകാത്ത കേസുകളിൽ അപേക്ഷകന് “സ്വകാര്യ ക്ലാരിഫിക്കേഷൻ” അഭ്യർത്ഥനയ്ക്കായി FTA ഈടാക്കിയ ഫീസ് തിരികെ നൽകുമെന്നും അതോറിറ്റി അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts