Search
Close this search box.

ഷാർജയിൽ യുവതിയെ വാഹനമിടിച്ചിട്ട് കടന്ന് കളഞ്ഞ ഡ്രൈവറെ 48 മണിക്കൂറിനുള്ളിൽ പിടികൂടി

The driver who ran over the young woman in Sharjah was arrested within 48 hours

ഷാർജയിൽ യുവതിയെ വാഹനമിടിച്ചിട്ട് കടന്ന് കളഞ്ഞ ഡ്രൈവറെ 48 മണിക്കൂറിനുള്ളിൽ ഷാർജ പൊലീസ് പിടികൂടി. അപകടത്തിൽ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കിംഗ് ഫൈസൽ സ്ട്രീറ്റിലാണ് അപകടമുണ്ടായത്.

അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ യുവതിയെ ഇടിച്ചിട്ട ഡ്രൈവറുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും വാഹനം പിടിച്ചെടുക്കാനും പൊലീസ് ട്രാക്കിംഗ് സംവിധാനങ്ങളും സ്മാർട്ട് ക്യാമറകളും ഉപയോഗിച്ചു.

അപകടമുണ്ടാക്കിയ ശേഷം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഷാർജ പോലീസ് പറഞ്ഞു. വാഹനാപകടത്തെത്തുടർന്ന് വാഹനങ്ങൾ നിർത്താതെപോകുന്ന ഡ്രൈവർമാർക്ക് ഒന്നുകിൽ തടവ് അല്ലെങ്കിൽ കുറഞ്ഞത് 20,000 ദിർഹം പിഴ ഈടാക്കും. അപകടമുണ്ടാക്കുന്ന ഡ്രൈവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കേണ്ടതുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts