Search
Close this search box.

അപകടസ്ഥലങ്ങളിൽ കൂട്ടം കൂടിയാൽ 1,000 ദിർഹം പിഴ : വീണ്ടും ഓർമ്മപ്പെടുത്തലുമായി അബുദാബി പൊലീസ്

Residents warned against crowding near fire, accident sites

യുഎഇയിൽ തീപിടിത്തം ഉൾപ്പെടെയുള്ള അപകടസ്ഥലങ്ങളിൽ കൂട്ടം കൂടിയാൽ 1,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. അപകടം നടന്ന സ്ഥലത്ത് ജനങ്ങൾ കൂട്ടം കൂടുമ്പോൾ ആ സ്ഥലത്തേക്ക് വരുന്ന എമർജൻസി വാഹനങ്ങൾക്ക് ഗതാഗത തടസ്സമുണ്ടാകുമെന്ന് അബുദാബി പൊലീസ് പറഞ്ഞു.

ആംബുലൻസിനും സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും അപകട സ്ഥലങ്ങളിൽ എത്തിച്ചേരാനും പരിക്കേറ്റവരെ വേഗത്തിൽ രക്ഷിക്കാനും വഴിയൊരുക്കേണ്ടതിന്റെ ആവശ്യകതയും അബുദാബി പോലീസ് വ്യക്‌തമാക്കി. ചില ഡ്രൈവർമാർ അപകട സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തി ചിത്രങ്ങൾ എടുക്കുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരക്കാർക്ക് 1,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് വീണ്ടും പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

കൂടാതെ, അപകട സ്ഥലങ്ങളിലേക്ക് എത്താൻ വേണ്ടി അശ്രദ്ധമായി വിവിധ റോഡുകൾ മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർ അപകടങ്ങളിൽ പെടാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് പറഞ്ഞു. അപകട സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുതെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts