Search
Close this search box.

കേരളത്തിൽ നിന്ന് വനിതകൾ മാത്രമുള്ള ആദ്യ ഹജ്ജ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ജിദ്ദയിലെത്തി

The first all-women Hajj Air India Express flight from Kerala arrived in Jeddah

ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിൽ ഒരു നാഴികക്കല്ലായി കേരളത്തിൽ നിന്നുള്ള ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാനം സർവീസ് നടത്തി.

145 വനിതകൾ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം, IX 3025, കോഴിക്കോട് നിന്ന് ഇന്നലെ വ്യാഴാഴ്ച പ്രാദേശിക സമയം 6:45 നാണ് ജിദ്ദയിലേക്ക് പുറപ്പെട്ടത്. പ്രാദേശിക സമയം 10:45 ന് ജിദ്ദയിൽ എത്തി. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും പൂർണ്ണമായും നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു.

ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരായിരുന്നു വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts