യുഎഇയിൽ കനത്ത മൂടൽമഞ്ഞ് വീഴുന്ന സാഹചര്യത്തിൽ അബുദാബി പോലീസ് ഫോഗ് അലേർട്ട് പുറപ്പെടുവിക്കുകയും റോഡുകളിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തു.
സുരക്ഷാ നടപടിയെന്ന നിലയിൽ, അതോറിറ്റി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ (സിഹ് അൽ സെദിര – ദുബായ്) വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ സ്പീഡ് ലിമിറ്റ് മാറ്റുമെന്നും പുതിയ സ്പീഡ് പ്രദർശിപ്പിക്കുമെന്നും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.