Search
Close this search box.

യുഎഇയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്:പ്രധാന റോഡിൽ വേഗത കുറയ്ക്കാൻ നിർദ്ദേശം

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്  വീഴുന്ന സാഹചര്യത്തിൽ അബുദാബി പോലീസ് ഫോഗ് അലേർട്ട് പുറപ്പെടുവിക്കുകയും റോഡുകളിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തു.

സുരക്ഷാ നടപടിയെന്ന നിലയിൽ, അതോറിറ്റി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ (സിഹ് അൽ സെദിര – ദുബായ്) വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.

മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ സ്‌പീഡ് ലിമിറ്റ് മാറ്റുമെന്നും പുതിയ സ്പീഡ് പ്രദർശിപ്പിക്കുമെന്നും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!