ഇസ്ലാമിക മാസമായ ദു അൽ ഹിജ്ജയുടെ ആരംഭം സൂചിപ്പിക്കുന്ന ചന്ദ്രക്കല ഇന്ന് ഞായറാഴ്ച രാത്രി സൗദി അറേബ്യയിൽ കണ്ടതായി അധികൃതർ അറിയിച്ചു. ഇതനുസരിച്ച് ദു അൽ ഹിജ്ജ നാളെ ജൂൺ 19 ന് ആരംഭിക്കുമ്പോൾ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27ന് നടക്കും ജൂൺ 28 ന് ബലിപെരുന്നാളും ആഘോഷിക്കും.
