ഡെലിവറി ബൈക്ക് യാത്രക്കാർക്കായി അബുദാബി അതോറിറ്റി പുതിയ റോഡ് നിയമങ്ങൾ ഏർപ്പെടുത്തി.
ഇതനുസരിച്ച് അബുദാബിയിലെ ചില റോഡുകളിൽ ഇടത് പാതയിലൂടെ (ഫാസ്റ്റ് ലെയ്‌നുകൾ )സഞ്ചരിക്കാൻ അനുവാദമുണ്ടായിരിക്കില്ല. മണിക്കൂറിൽ 100 കിലോമീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള ഏതെങ്കിലും റോഡുകളിൽ ബൈക്ക് റൈഡർമാർ വലതുവശത്തെ പാതകളിൽ കൂടി മാത്രം പോകണമെന്ന് ട്രാഫിക് സുരക്ഷാ ജോയിന്റ് കമ്മിറ്റി ഇന്ന് തിങ്കളാഴ്ച അറിയിച്ചു.
ഈ നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമോ എന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടില്ല. റൈഡർമാരെ സുരക്ഷിതമാക്കാൻ രണ്ട് വർഷം മുമ്പ് തന്നെ ദുബായ് ഈ നിയമങ്ങൾ പുറത്തിറക്കിയിരുന്നു.