Search
Close this search box.

യാത്രക്കാരുടെ തിരക്കേറുന്നു : ഈ സമ്മർ സീസൺ എക്കാലത്തെയും തിരക്കേറിയതായിരിക്കും ഫ്ലൈദുബായ്

This summer season will be busier than ever: flydubai has some guidelines to follow to make travel easier

മഹാമാരിക്ക് ശേഷമുള്ള കാലയളവിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിനാലും റൂട്ടുകൾ വിപുലീകരിച്ചിട്ടുള്ളതിനാലും ഈ സമ്മർ സീസൺ എക്കാലത്തെയും തിരക്കേറിയതായിരിക്കുമെന്ന് ഫ്ലൈദുബായ് അധികൃതർ ഇന്ന് തിങ്കളാഴ്ച പറഞ്ഞു. വരുന്ന നാല് മാസത്തിനിടെ 4.5 മില്യണിലധികം യാത്രക്കാർ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്

കഴിഞ്ഞ രണ്ട് വർഷമായി യാത്രകൾ അസാധാരണമായ വേഗതയിൽ ഉയർന്നതിനാൽ ജൂൺ 1 നും സെപ്റ്റംബർ 30 നും ഇടയിൽ എയർലൈനിന്റെ ശേഷി 33 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ജൂൺ 1 നും സെപ്റ്റംബർ 30 നും ഇടയിൽ ഫ്ലൈ ദുബായ് നെറ്റ്‌വർക്കിലുടനീളം പ്രതിമാസം ശരാശരി 9,400 ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, ഓഗസ്റ്റ് ഏറ്റവും തിരക്കേറിയ മാസമായിരിക്കും. യാത്രക്കാർക്ക് ചിലപ്പോൾ അവരുടെ യാത്രയിൽ നീണ്ട ക്യൂകൾ നേരിടേണ്ടി വന്നേക്കാം, അതിനാൽ, യാത്ര സുഗമമാക്കാനായി യാത്രക്കാർ ചില മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്.

ഇതനുസരിച്ച് ഫ്ലൈറ്റ് പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരണം, ഫ്ലൈറ്റ് പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് ചെക്ക്-ഇൻ അവസാനിക്കുന്നതായിരിക്കും, പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോർഡിംഗ് ഗേറ്റുകളും അടയ്ക്കും, ഫ്ലൈറ്റ് പുറപ്പെടുന്നതിന് 48 മണിക്കൂർ മുതൽ 90 മിനിറ്റ് വരെ ഓൺലൈൻ ചെക്ക്-ഇൻ തുറന്നിരിക്കും, യാത്രയ്ക്ക് മുമ്പ് ബാഗേജ് അലവൻസ് പരിശോധിക്കേണ്ടതാണ്
വിസകളും ആരോഗ്യ ആവശ്യകതകളും പരിശോധിണ്ടതാണ്, എത്തിച്ചേരേണ്ട സ്ഥലത്തെ ആവശ്യമായ മറ്റ് രേഖകളും പരിശോധിക്കണം, ചെക്ക് ഇൻ ചെയ്യുക, പുറപ്പെടുന്നതിന് മുമ്പ് ബാഗേജ് നൽകുക എന്നിങ്ങനെ സ്ഥിരം പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തന്നെയാണ് സമ്മർ സീസണിൽ തിരക്കിനെ മുൻകൂട്ടിക്കണ്ട് കൊണ്ട് ഫ്ലൈദുബായ് അധികൃതർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!