Search
Close this search box.

ദുബായിൽ ബോട്ടിന് തീപിടിച്ചു : ആളപായമില്ല

Boat catches fire in Dubai- No casualties

ദുബായിൽ ഇന്ന് തിങ്കളാഴ്ച പുലർച്ചെ ഒരു ദൗവിൽ (പരമ്പരാഗത തടി ബോട്ട് ) തീപിടിത്തമുണ്ടായതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. പുലർച്ചെ 3.27നാണ് തീപിടുത്തമുണ്ടായത്.

ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണക്കൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ജെറ്റ്-സ്കീസുകളിലും മറൈൻ കപ്പലുകളിലും അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കുന്ന ചിത്രങ്ങളും അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്.

പുലർച്ചെ 4.15ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!