അബുദാബിയിലെ അൽ സാദ പാലത്തിൽ റോഡ് പണി നടക്കുന്നതിനാൽ ജൂൺ 23 മുതൽ പുതിയ വേഗപരിധിയായിരിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.
ജൂൺ 23 വെള്ളിയാഴ്ച മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ അൽ സാദ പാലത്തിന്റെ ഇരു ദിശകളിലും വേഗപരിധി 80 കിലോമീറ്ററായിരിക്കും.എന്നാൽ ഇത് 2023 ഡിസംബർ അവസാനം വരെ മാത്രമേ ബാധകമായിരിക്കൂ എന്നും അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചിട്ടുണ്ട്.
ട്രാഫിക് സിഗ്നലുകൾ കർശനമായി നിരീക്ഷിക്കാനും നിർദ്ദേശിച്ച ബദൽ റൂട്ടുകൾ സ്വീകരിക്കാനും ഡ്രൈവർമാരോട് ട്രാൻസ്പോർട്ട് സെന്റർ അഭ്യർത്ഥിച്ചിട്ടുണ്ട്.
https://www.facebook.com/watch/?v=1458423584697434