യുഎഇയിൽ ഇന്ന് താപനില 47°C എത്തുമെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
ഉച്ചയോടെ ഷാർജയിലും ഫുജൈറയിലുമാണ് ചെറിയ മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ഇന്ന് രാത്രിയിലും നാളെ ബുധനാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും.
രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 41 നും 47 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 37 മുതൽ 41 ഡിഗ്രി സെൽഷ്യസും പർവതങ്ങളിൽ 29 മുതൽ 34 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും.
ഇന്നലെ രാവിലെ 5.45ന് റാസൽഖൈമയിലെ മെബ്രെ പർവതത്തിലാണ് കുറഞ്ഞ താപനിലയായി 21.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ന് അൽ ഐനിലെ സ്വീഹാനിൽ 45.6 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്.