Search
Close this search box.

അജ്മാൻ വൺ ടവറിലെ തീപിടിത്തത്തിന് ശേഷം താമസക്കാർ അപ്പാർട്ടുമെന്റുകളിലേക്ക്‌ മടങ്ങിയെത്തി .

After the fire in Ajman One Tower, residents returned to their apartments.

എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ ഉറപ്പു വരുത്തിയതിനെ തുടർന്ന് തീപിടിത്തമുണ്ടായ അജ്മാൻ വൺ ടവറിലെ (A2) 225 അപ്പാർട്ടുമെന്റുകളിലെ താമസക്കാർ മടങ്ങിയതായി അജ്‌മാൻ പോലീസ് അറിയിച്ചു. അജ്മാൻ പോലീസ് കുടുംബങ്ങളെ പൂക്കളും മറ്റും നൽകിയാണ് തിരികെ അപ്പാർട്ടുമെന്റുകളിലേക്ക്‌ സ്വീകരിച്ചത്.

32 നിലകളുള്ള ടവറിന്റെ 16-ാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് അൽ മദീന സമഗ്ര പോലീസ് സ്റ്റേഷൻ മേധാവി ലെഫ്റ്റനന്റ് കേണൽ ഗൈത്ത് ഖലീഫ അൽ കാബി വിശദീകരിച്ചു, തുടർന്ന് റെക്കോർഡ് സമയത്തിനുള്ളിൽ കെട്ടിടം പൂർണ്ണമായും ഒഴിപ്പിച്ചിരുന്നു. ആളപായമൊന്നും തന്നെ ഉണ്ടായിരുന്നില്ല, സിവിൽ ഡിഫൻസ് ടീമിന് റെക്കോർഡ് സമയത്ത് തീ നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞിരുന്നു.

എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റിയുടെയും അജ്മാനിലെ ചാരിറ്റബിൾ വർക്ക്‌സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ടവറിലെ 810 ഓളം താമസക്കാരെ എമിറേറ്റിലെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts