Search
Close this search box.

യുഎഇയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് : താപനില 48 ഡിഗ്രി സെൽഷ്യസിലെത്തും

Red alert due to fog in some parts of UAE: Temperatures to reach 48 degrees Celsius

യുഎഇയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തതിനാൽ യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരശ്ചീന ദൃശ്യപരത കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ദുബായ്ക്കും അബുദാബിക്കും ഇടയിലുള്ള ചില പ്രദേശങ്ങളിലും, ദുബായിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലും അബുദാബിയിലെ അൽ ഫയ റോഡിലും പുലർച്ചെ അഞ്ച് മണി കഴിഞ്ഞപ്പോൾ മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു. ഇന്ന് പകൽസമയത്ത് പൊടി നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടാനും സാധ്യതയുണ്ട്.

രാജ്യത്തെ ഇന്നത്തെ പരമാവധി താപനില 42-48 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 27-32 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് NCM അറിയിച്ചു. തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി 70-85 ശതമാനം വരെ എത്തും, പർവതപ്രദേശങ്ങളിൽ ഇത് 45-60 ശതമാനം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!