Search
Close this search box.

ദുബായിലെ ജിമ്മുകൾക്ക് ഇനി സ്റ്റാർ റേറ്റിംഗ് സംവിധാനം

Star rating system for gyms in Dubai

ദുബായിലെ ഫിറ്റ്‌നസ് സെന്ററുകൾക്കും ജിമ്മുകൾക്കും ഇനി മുതൽ സ്റ്റാർ റേറ്റിംഗ് നൽകുമെന്ന് ദുബായ് സ്‌പോർട്‌സ് കൗൺസിൽ ഇന്ന് വ്യാഴാഴ്ച അറിയിച്ചു.

അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണത്തോടെയാണ് പരമാവധി അഞ്ച് സ്റ്റാറുകളുള്ള റേറ്റിംഗ് സംവിധാനം ഒരുക്കുക. ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നും 2023 ഒക്ടോബറോടെ റേറ്റിംഗ് സംവിധാനം നൽകുമെന്നും ഏറ്റവും കുറഞ്ഞ റേറ്റിംഗ് ലഭിക്കുന്ന കേന്ദ്രങ്ങളുമായി ഒരു വികസന പദ്ധതി തയ്യാറാക്കുമെന്നും കൗൺസിൽ പറഞ്ഞു.

ഉപകരണങ്ങളുടെ തരം, മെയിന്റനൻസ്, കായിക സൗകര്യങ്ങൾ, ശുചിത്വം, സുരക്ഷ, ഇൻസ്ട്രക്ടർമാരുടെ/അംഗങ്ങളുടെ അനുപാതം, ഇൻസ്ട്രക്ടർമാരുടെ സർട്ടിഫിക്കേഷൻ, വ്യക്തിഗത പരിശീലന സേവനങ്ങൾ, നിലനിർത്തുന്ന നിരക്കും അംഗത്വ റാക്കിംഗ് സംവിധാനവും, ഗ്രൂപ്പ് ഫിറ്റ്നസ് ക്ലാസുകൾ, സമൂഹവും ഉത്തേജകവിരുദ്ധ അവബോധവും, ശാരീരിക പ്രവർത്തന സന്നദ്ധത ചോദ്യാവലി, പോഷകാഹാരം, പാർക്കിംഗ് ലഭ്യത, അംഗങ്ങൾക്കും ജീവനക്കാർക്കും ഇടയിലെ സംതൃപ്തി എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും റേറ്റിംഗ് നൽകുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!