Search
Close this search box.

ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ മെച്ചപ്പെടുത്തൽ പദ്ധതി : 2 കിലോമീറ്റർ നീളത്തിൽ നാല് പാലങ്ങളുടെ നിർമ്മാണം പൂർത്തിയായതായി RTA

Sheikh Rashid Bin Saeed Corridor Improvement Project: RTA completes construction of four bridges along 2 km stretch

ദുബായ്-അൽ ഐൻ റോഡ് മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ റാസൽ ഖോർ റോഡിലൂടെ 8 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ മെച്ചപ്പെടുത്തൽ പദ്ധതിയുടെ 2 കിലോമീറ്റർ നീളത്തിൽ നാല് പാലങ്ങളുടെ നിർമ്മാണം പൂർത്തിയായായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) ഇന്ന് അറിയിച്ചു.

രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. റാസൽഖോർ റോഡ് ഓരോ ദിശയിലും മൂന്നു മുതൽ നാലു വരെ വരിയായി വീതികൂട്ടുകയും ഇരുവശങ്ങളിലും രണ്ടുവരി സർവീസ് റോഡ് നിർമിക്കുകയും ചെയ്യുന്നതായിരുന്നു ആദ്യഘട്ടം.നിലവിലുള്ള ഓവർലാപ്പ് ട്രാഫിക് സ്പോട്ടുകൾ ഒഴിവാക്കി ഗതാഗത സുരക്ഷയും ഒഴുക്കും വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത് റോഡിന്റെ ശേഷി മണിക്കൂറിൽ 10,000 വാഹനങ്ങളായി ഉയർത്തുകയും യാത്രാ സമയം 20 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി കുറയ്ക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts