യുഎഇയിൽ ഇന്ന്, ബുധനാഴ്ച കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്കൻ തീരത്ത് രാവിലെയോടെ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും ഉച്ചയോടെ കിഴക്കോട്ട് മഴ പെയ്യാൻ സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
രാത്രിയിലും വ്യാഴാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കുമെന്നും ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ കൂട്ടിച്ചേർത്തു. ഇന്ന്, അബുദാബിയിൽ താപനില 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 40 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.