സ്വദേശിവൽക്കരണനിയമത്തിന്റെ ഭാഗമായി യുഎഇയിലെ 17,000 സ്വകാര്യകമ്പനികളിലായി ഇപ്പോൾ 2023 ജൂലൈ മാസത്തോടെ 80,000-ത്തിലധികം സ്വദേശികൾ ജോലി ചെയ്യുന്നുണ്ടെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
സ്വകാര്യ മേഖലയിൽ 27,055 സ്വദേശികളുണ്ടായിരുന്ന 2018 നെ അപേക്ഷിച്ച് ഇപ്പോൾ ഏകദേശം മൂന്നിരട്ടിയാണ് വർദ്ധിച്ചിരിക്കുന്നത്.
2021-ൽ സ്വകാര്യ മേഖലയിൽ 29,810 യുഎഇ സ്വദേശികൾ ഉണ്ടായിരുന്നു, എന്നാൽ 2022 അവസാനത്തോടെ സ്വദേശികളുടെ എണ്ണം ഏകദേശം ഇരട്ടിയായി 50,228 ആയി. യുഎഇയിൽ ദുബായിലുള്ള സ്വകാര്യ കമ്പനികളിലാണ് ഏറ്റവും കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നത്.