ഡെലിവറി ബോക്സിലെ ഭക്ഷണം റോഡരികിൽ നിന്ന് കഴിക്കുന്ന തലാബത്ത് ഡെലിവറി റൈഡറുടെ വീഡിയോ ഇപ്പോൾ ട്വിറ്ററിൽ വൈറലാണ്.
ഒരു ഡെലിവറി റൈഡർ തന്റെ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്യുകയും ഡെലിവറിയ്ക്കായി തന്നുവിട്ടതായി കരുതുന്ന ഭക്ഷണത്തിന്റെ ബോക്സ് തുറന്ന് അല്പം ഭക്ഷണം കഴിക്കുകയും പിന്നീട് അത് പഴയത് പോലെ തിരിച്ചു വെക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. നിരവധി യുഎഇ നിവാസികൾ ഈ വീഡിയോ ഷെയർ ചെയ്യുകയും അധികാരികൾക്ക് ടാഗ് ചെയ്യുകയും നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ സംഭവം നടന്നിരിക്കുന്നത് യുഎഇയിലല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഒരു റൈഡർ ഒരു ഓർഡർ മോശമായി കൈകാര്യം ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോയെക്കുറിച്ച് ഞങ്ങൾ അറിഞ്ഞു. ഇത് ഞങ്ങളുടെ ആരോഗ്യ സുരക്ഷാ നയങ്ങൾക്ക് വിരുദ്ധമാണെന്നും ബഹ്‌റൈനിൽ നിന്നാണ് ഈ വീഡിയോ വന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും
തലാബത്ത് കമ്പനി വ്യക്തമാക്കി.
ഇത്തരം പെരുമാറ്റം വളരെ ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും എല്ലായിപ്പോഴും ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ ലോജിസ്റ്റിക് പങ്കാളികൾക്കും റൈഡർമാർക്കും ഒരു ഓർമ്മപ്പെടുത്തൽ അയച്ചിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.
@Talabat @DMunicipality @TalabatUAE @talabat_rider
واضح جداً حجم النظافة والأمانة اتمنى مانسمع مبرارات غبية
ويتم محاسبة هذا الموظف وفصله وتعتذر الشركة لكل عميل يتعامل معها
لأن عملاء طلبات هم اساس نجاحها.
واتمنى من بلدية دبي اتخاذ الاجراءات القانونية وتوجيه ادارة الصحة العامة pic.twitter.com/LtDKnhXoTR— برق دبـي (@BrqDubai) July 28, 2023