Search
Close this search box.

ബഹിരാകാശത്ത് നിന്നും സ്വാതന്ത്ര്യദിനാശംസകളും ഡൽഹിയുടെ ചിത്രവും പങ്ക് വെച്ച് സുൽത്താൻ അൽ നെയാദി.

Sultan Al Neyadi shares Happy Independence Day and a picture of Delhi from space.

യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഇന്ന് ചൊവ്വാഴ്ച ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനത്തിൽ ബഹിരാകാശത്ത് നിന്നുള്ള ഡൽഹിയുടെ ഫോട്ടോ പങ്ക് വെച്ചു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് കൊണ്ട് മലയാളമടക്കമുള്ള ഇന്ത്യയിലെ 11 ഭാഷകളിൽ “നമസ്‌തേ” പറഞ്ഞ് കൊണ്ടാണ് ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും നെയാദി സ്വാതന്ത്ര്യദിനാശംസകൾ നേർന്നത്.

ബഹിരാകാശത്ത് നിന്ന് ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയുടെ ചിത്രം നിങ്ങളുമായി പങ്കിടുന്നുവെന്നും സുൽത്താൻ അൽ നെയാദി ട്വിറ്ററിൽ കുറിച്ചു.

ഒരു ദിവസം മുമ്പ് അൽ നെയാദി പാകിസ്ഥാനികൾക്ക് അവരുടെ സ്വാതന്ത്ര്യദിന ആശംസകൾ നേരുകയും ബഹിരാകാശത്ത് നിന്നുള്ള ഇസ്ലാമാബാദിന്റെ ചിത്രം പങ്കിടുകയും ചെയ്തിരുന്നു.

6 മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഓഗസ്റ്റ് മാസം അവസാനത്തോടെ ഭൂമിയിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!