ഖത്തറിലെ യുഎഇ അംബാസഡറായി ഷെയ്ഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ ബിൻ ഷക്ബൂത്ത് അൽ നഹ്യാൻ ചുമതലയേറ്റെടുത്തു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മുമ്പാകെയാണ് ഷെയ്ഖ് സായിദ് ബിൻ ഖലീഫ സത്യപ്രതിജ്ഞ ചെയ്തത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധങ്ങളിൽ വീണ്ടും കൈകോർക്കുന്നത്.
ഗൾഫ് ഉച്ചകോടിയിൽ രൂപീകരിച്ച അൽ ഉല കരാറിന്റെ അടിസ്ഥാനത്തിൽ ഖത്തറിനെതിരെ മറ്റ് ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചതോടെയാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്. അബുദാബിയിലെ ഖത്തർ എംബസി, ദുബായിലെ ഖത്തർ കോൺസുലേറ്റ്, ദോഹയിലെ യുഎഇ എംബസി എന്നിവ ഇതിനകം പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.