അബുദാബിയിൽ കൊല്ലം സ്വദേശി ഹൃദയാഘാതത്തുടർന്ന് അന്തരിച്ചു.
കൊല്ലം ഉളിയകോവിൽ മുല്ലശ്ശേരിയിൽ റിട്ട. സെയിൽസ് ടാക്സ് ഓഫിസർ ഷാജഹാന്റെ മകൻ ഫിറോസ് ഖാൻ (46) ആണ് മരിച്ചത്. ഫിറോസ് ഖാൻ അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറാപ്പി വിഭാഗത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ആസിഫ. മക്കൾ: ആഷിക്, ആഷിന
മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി.