ഹലാൽ അല്ലാത്ത ഭക്ഷണം വിൽക്കുകയും ഹലാൽ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന അതേ ഉപകരണങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുകയും ചെയ്തതിന് അബുദാബിയിലെ ഒരു റസ്റ്റോറന്റ് അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഉത്തരവിട്ടു.
മുസ്സഫ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ബിരാത് മനില റസ്റ്റോറന്റാണ് അടച്ചുപൂട്ടാൻ അതോറിറ്റി ഉത്തരവിട്ടത്.
അതേസമയം ഹലാൽ അല്ലാത്ത ഭക്ഷണങ്ങൾ വിൽക്കാൻ ആവശ്യമായ പെർമിറ്റുകൾ നേടിയ ശേഷം റെസ്റ്റോറന്റ് വീണ്ടും പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. ഹലാൽ അല്ലാത്ത ഭക്ഷണം പാകം ചെയ്യാൻ പ്രത്യേകം ഉപകരണങ്ങൾ ഉപയോഗിക്കണം.
അബുദാബിയിൽ, ഓരോ റെസ്റ്റോറന്റും സ്ഥിരമായി വിലയിരുത്തപ്പെടുമെന്നും ഏതെങ്കിലും ഭക്ഷ്യ സ്ഥാപനത്തിൽ എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ അത് 800555 എന്ന നമ്പറിൽ അറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.