ഇന്ന് ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ അൽഐൻ നഗരത്തിൽ സഖേർ മേഖലയിൽ എക്‌സർസൈസ് നടത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
എക്സർ സൈസ് നടക്കുന്ന സൈറ്റിലേക്ക് അടുക്കരുതെന്നും സൈറ്റിന്റെ ചിത്രങ്ങൾ എടുക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.