ദുബായ് വാർത്തയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ”നേരോണം നേരത്തേഓണം ” ആഘോഷത്തോടനുബന്ധിച്ചു ഏർപ്പെടുത്തിയ മത്സരങ്ങളിൽ പങ്കെടുത്ത ഒന്നാം ഘട്ട വിജയികളെ തെരഞ്ഞെടുത്തു .
ഈ പരിപാടികളുടെ പ്രചാര വീഡിയോകൾ ഷെയർ ചെയ്യുകയും കമന്റിടുകയും ചെയ്തവരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത് .
സുമതി നായർ , അനഘ സി . കെ .ബാലകൃഷ്ണൻ ,സജീർ അബ്ദുള്ള ,ജെസ്സി ജോർജ് , ഷീല അനിൽ എന്നിവരാണ് വിജയികൾ .
എമിറേറ്റ്സ് ഫസ്റ്റ് ,ടേസ്റ്റ് ഓഫ് ഇന്ത്യ റെസ്റ്റോറന്റ് , ആർ . കെ . സ്പൈസസ് ആൻഡ് പള്‍സസ് , ഗ്രീൻ ഡോട്ട് ആയുർവേദിക് ,മോർഫിൻ എഫ് .എക്സ് , എന്നിവരാണ് ഈ ഓണപ്പരിപാടിയുടെ പ്രായോജകർ .
ആഗസ്റ്റ് 25 ന് ബർ ദുബായിലുള്ള റാവിസ് ഹോട്ടലിൽ വച്ചാണ് ‘ നേരോണം നേരത്തേ ഓണം ‘ ആഘോഷങ്ങൾ നടക്കുക