യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഇന്ന് ഹ്യുമിഡിറ്റി 90 ശതമാനത്തിൽ എത്തുമെന്നും കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ പൊടികാറ്റ് വീശാനും സാധ്യതയുണ്ട്.
ഇന്നത്തെ പരമാവധി താപനില 43-47 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 24-29 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 39-44 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 34-39 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി 75-90 ശതമാനം കൂടുതലായിരിക്കും, പർവതപ്രദേശങ്ങളിൽ 65-85 ശതമാനമായിരിക്കും.