Search
Close this search box.

അജ്‌മാൻ ജർഫിലെ സിറ്റി ഫെലാഷ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ വൻ തീപിടിത്തം : ആളപായമില്ല

Massive fire breaks out at City Felash department store in Ajman Al Jarf: No casualties

അജ്മാനിലെ പ്രശസ്തമായ സിറ്റി ഫെലാഷ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ ഇന്ന് ചൊവ്വാഴ്ച തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. അൽ ജർഫിലെ ചൈനാ മാളിന്റെ സമീപപ്രദേശത്തുള്ള സിറ്റി ഫെലാഷിന്റെ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ സ്റ്റോർ ഭാഗികമായി കത്തി നശിച്ചു.

സിവിൽ ഡിഫൻസ് ടീമുകളെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെങ്കിലും തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!