ചന്ദ്രയാന്‍ രണ്ടിന്റെ പരാജയത്തിന് ശേഷം ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചന്ദ്രയാന്‍-മൂന്ന് ഇനി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണുള്ളത്. റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ-25ന്റെ പശ്ചാത്തലത്തില്‍ ആശങ്കയോടെയാണ് ചന്ദ്രയാന്‍-രണ്ട് ദൗത്യത്തെയും ശാസ്ത്രലോകം വീക്ഷിക്കുന്നത്. എല്ലാ വെല്ലുവിളികളും അതിജീവിച്ച് ചന്ദ്രന്റെ മണ്ണില്‍ ചന്ദ്രയാന്‍ ഇന്ന് വൈകീട്ടോടെ കാലുകുത്തുമെന്ന് തന്നെയാണ് രാജ്യത്തിന്റെ പ്രതീക്ഷ.
ഏതെങ്കിലും ഘടകങ്ങൾ പ്രതികൂലമാണെന്ന് തോന്നുകയാണെങ്കിൽ, ലാൻഡിംഗ് ഓഗസ്റ്റ് 27 ലേക്ക് മാറ്റിവയ്ക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിംഗ് ഇവന്റ് ഇന്ന് ബുധനാഴ്ച്ച ഓഗസ്റ്റ് 23 ന് ഇന്ത്യൻ സമയം വൈകിട്ട് 5:27 മുതൽ ISRO വെബ്സൈറ്റ്, യൂട്യൂബ് ചാനൽ, ഐഎസ്ആർഒയുടെ ഫേസ്ബുക്ക് പേജ്, ഡിഡി നാഷണൽ ടിവി ചാനൽ എന്നിവയുൾപ്പെടെ ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
Chandrayaan-3 Mission:
The mission is on schedule.
Systems are undergoing regular checks.
Smooth sailing is continuing.The Mission Operations Complex (MOX) is buzzed with energy & excitement!
The live telecast of the landing operations at MOX/ISTRAC begins at 17:20 Hrs. IST… pic.twitter.com/Ucfg9HAvrY
— ISRO (@isro) August 22, 2023