യുഎഇയിലെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ പള്ളികളിലൊന്നായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ എംഎ യൂസഫലി ഒരു മില്യൺ ദിർഹം സംഭാവന നല്‍കി.
കത്തീഡ്രലിന് അനുബന്ധമായി പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആരംഭിച്ചത്. 40 ശതമാനത്തോളം പണി പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിടത്തിന്റെ നിർമാണം 2024 മേയിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. യൂസഫലി നൽകുന്ന പിന്തുണയ്ക്ക് വികാരി റവ. ഫാ. എൽദോ എം പോൾ നന്ദി രേഖപ്പെടുത്തി.