Search
Close this search box.

ഫ്രാൻസിലെ നൈസ് എയർപോർട്ടിൽ ഇറങ്ങുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തിന്റെ ചിറകിൽ തകരാർ : യാത്രക്കാർ സുരക്ഷിതർ

Emirates plane's wing malfunctions while landing at Nice airport in France: Passengers safe

ദുബായിൽ നിന്നും ഫ്രാൻസിലെ നൈസ് എയർപോർട്ടിൽ ഇറങ്ങുന്നതിനിടെ എമിറേറ്റ്സ് എയർലൈൻസിന്റെ EK 77 എയർബസ് A 380-800 വിമാനത്തിൽ ചിറകിൽ തകരാർ ഉണ്ടായതായി എഞ്ചിനീയർമാർ കണ്ടെത്തിയതായി എയർലൈൻ സ്ഥിരീകരിച്ചു.

എന്നാൽ ദുബായിൽ നിന്നുള്ള തങ്ങളുടെ വിമാനം സാധാരണ നിലയിലാണെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എമിറേറ്റ്‌സ് അറിയിച്ചു.

“ഇറങ്ങിയപ്പോൾ, വലതു ചിറകിലെ സ്ലേറ്റിന് ചില കേടുപാടുകൾ സംഭവിച്ചതായി എഞ്ചിനീയർമാർ കണ്ടെത്തി, കൂടുതൽ വിലയിരുത്തലുകൾക്കായി വിമാനം നിലത്ത് തന്നെ തുടരും.”സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന, അതിൽ വിട്ടുവീഴ്ച ചെയ്യില്ല.” എമിറേറ്റ്‌സ് അറിയിച്ചു.

കേടുപാടുകളുടെ കാരണം ഫ്രഞ്ച് വ്യോമയാന അധികൃതർ അന്വേഷിച്ചുവരികയാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!