സാങ്കേതികതകരാറിനെത്തുടർന്ന് കോഴിക്കോട് നിന്ന് ദുബായിലേക്ക് ഇന്ന് രാവിലെ 8.30ന് പുറപ്പടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതായി റിപ്പോർട്ടുകൾ. മുഴുവൻ യാത്രക്കാരുടെയും എമിഗ്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് യാത്രക്കാർക്ക് സാങ്കേതികതകരാറിനെത്തുടർന്ന് വിമാനം റദ്ദാക്കിയതായുള്ള അറിയിപ്പ് ലഭിച്ചത്.
ഇതേ വിമാനത്തിന്റെ തകരാർ പരിഹരിച്ച് അതിൽ കയറ്റി വിടുകയോ വൈകുന്നേരം ഏഴിനുള്ള വിമാനത്തിൽ ദുബായിലേക്ക് കയറ്റി വിടുകയോ ചെയ്യുമെന്ന് ഡെപ്യൂട്ടി മാനേജർ നേരിട്ടെത്തി യാത്രക്കാരെ അറിയിച്ചു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുമെന്നും അടുത്തുള്ളവർക്ക് വീട്ടിൽ പോകാമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരോട് വൈകീട്ട് അഞ്ചിനാണ് വിമാനത്താവളത്തിൽ എത്താൻ അറിയിച്ചിട്ടുള്ളത്.