അൽ ഐനിൽ ഇന്ന് വൈകുന്നേരത്തോടെ കനത്ത മഴ റിപ്പോർട്ട് ചെയ്തതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദുബായ്-അൽ ഐൻ റോഡിലെ മഴയുടെ വീഡിയോകളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഇന്ന് വെള്ളിയാഴ്ച ഉച്ചയോടെ ഷാർജയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ഇന്ന് യുഎഇയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 50.3 ഡിഗ്രി സെൽഷ്യസാണ്. ഷാർജയിലെ അൽ ദൈദിൽ ഉച്ചയ്ക്ക് 12.30 ന് ആണ് 50.3 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തത്.
https://www.instagram.com/reel/CwXsBNgNY2t/?utm_source=ig_embed&ig_rid=e69f33ea-d422-4b9e-90cb-c682fedb05f1






