ദുബായിലെ പ്രമുഖ കമ്പനികളുടെ പേരിൽ തൊഴിൽ തട്ടിപ്പ് നടക്കുന്നു. കമ്പനികൾ മുന്നറിയിപ്പുമായി രംഗത്തെത്തി. പ്രമുഖ എയർലൈനുകളായ എമിറേറ്റ്സ്, ഇത്തിഹാദ്, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനമായ ജെംസ്, കിങ്സ് എജുക്കേഷൻ, റിയൽ എസ്റ്റേറ്റ് രംഗത്തെ കമ്പനിയായ അൽ ഫുത്തൈം ഗ്രൂപ്, ആരോഗ്യ മേഖലയിൽ നിന്നുള്ള പ്രമുഖ കമ്പനികൾ എന്നിവയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാജ റിക്രൂട്ട്മെന്‍റ് കമ്പനികൾക്കെതിരെ ജാഗ്രത പുലർത്താനാണ് ഈ കമ്പനികൾ എല്ലാം ആവശ്യപ്പെടുന്നത്. കമ്പനികളുടെ പേരിൽ വ്യാജ റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ട്. പലരും വലിയ തുക വാങ്ങിയാണ് ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്ത് വരുന്ന ഇ-മെയിലുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വ്യക്തിവിവരങ്ങൾ നൽകാൻ പാടുള്ളു എന്നും കമ്പനികൾ വ്യക്തമാക്കി.