യു എ ഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയും സംഘവും ഭൂമിയിലേക്ക് സ്പളാഷ് ഡൌൺ ചെയ്യാൻ ഇനി നിമിഷങ്ങൾ മാത്രം.സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഇന്ന് സെപ്റ്റംബർ 4 തിങ്കളാഴ്ച്ച രാവിലെ യു എ ഇ സമയം 8.17 ന് ഫ്ലോറിഡ തീരത്ത് ടാമ്പയ്ക്ക് സമീപമാണ് സ്പളാഷ് ഡൌൺ ചെയ്യുക.
കടലിൽ സ്പ്ലാഷ് ഡൗൺ ചെയ്യുമ്പോൾ ക്രൂ-6, അൽ നെയാദി എന്നിവരെ സ്വാഗതം ചെയ്യാൻ നാസ, മറ്റ് ഏജൻസികൾ, എംബിആർഎസ്സി എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം ബഹിരാകാശ പേടകത്തിന്റെ ലാൻഡിംഗ് സൈറ്റിൽ സന്നിഹിതരായിരിക്കുമെന്ന് യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാം മിഷൻ മാനേജർ അദ്നാൻ അൽ റയിസ് പറഞ്ഞു.
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും MBRSC പ്രസിഡന്റുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അൽ നെയാദിയുടെ ആറ് മാസത്തെ പ്രധാന നിമിഷങ്ങൾ കാണിക്കുന്ന ചിത്രങ്ങളുടെയും ക്ലിപ്പുകളുടെയും വീഡിയോ പങ്ക് വെച്ച് കൊണ്ട് അദ്ദേഹത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവിന് ആശംസകൾ നേർന്നിരുന്നു.