Search
Close this search box.

ശ്രീ നാരായണ ഗുരു ജയന്തി ബഹറൈനിൽ ആഘോഷിച്ചു; മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയായി ; എം.എ. യൂസഫലിയെ ചടങ്ങിൽ ആദരിച്ചു

Sri Narayana Guru Jayanti celebrated in Bahrain; Former President Ram Nath Kovind was the chief guest; MA Yousafali was honored at the function

ബഹറൈനിലെ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി റാഡിസൺ ബ്ലൂ ഹോട്ടലിൽ സംഘടിപ്പിച്ച ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ’ ആഘോഷങ്ങളുടെ ഭാഗമായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി പങ്കെടുത്തു.

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും പ്രവാസികളുടെ പ്രാധാന്യത്തെക്കുറിച്ചും മുൻ രാഷ്‌ട്രപതി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

കേരളത്തിലെ സാമുഹ്യപരിഷ്കർത്താവും നവോത്ഥാന നായകന്മാരിൽ ഏറ്റവും പ്രധാന സ്ഥാനം അലങ്കരിക്കുന്ന ഗുരുദേവൻ്റെ തത്വങ്ങളും ദർശനങ്ങളും ഏറെ പ്രസക്തമാണെന്ന് ചടങ്ങിൽ സംബന്ധിച്ച യൂസഫലി പറഞ്ഞു. ഗുരുദേവൻ രചിച്ച അനുകമ്പാ ദശകത്തിൽ പ്രവാചകൻ നബി തിരുമേനിയെ മുത്തുരത്നമായാണ് വിശേഷിപ്പിച്ചത്. മനുഷ്യ നന്മയും സാഹോദര്യവും മറ്റ് മതങ്ങളെ ബഹുമാനിക്കുവാനുമാണ് ഗുരുദേവൻ നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ രാംനാഥ് കോവിന്ദ് എം എ യൂസഫലിയെ ആദരിച്ചു. ബഹറൈൻ പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഡോ: ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ, കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ്, ബഹ്‌റൈനിലെ ശ്രീനാരായണ കൂട്ടായ്മയുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

ബഹറൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൊറ്റി സംഘടിപ്പിച്ച 169-മത് ഗുരുജയന്തി ആഘോഷ പരിപാടിയിൽ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ആദരിക്കുന്നു. ബഹറൈൻ പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഡോ: ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ, സവിത കോവിന്ദ്, കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് എന്നിവർ സമീപം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!