ദുബായിൽ നിന്ന് ചൈനയിലെ ഗുവാങ്ഷൂവിലേക്ക് പോകേണ്ട എമിറേറ്റ്സ് വിമാനം മെഡിക്കൽ എമർജൻസി കാരണം ഇന്ന് വെള്ളിയാഴ്ച ഡൽഹിയിലേക്ക് തിരിച്ചുവിട്ടതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
ദുബായിൽ നിന്നും ഗുവാങ്ഷൂവിലേക്കുള്ള യാത്രാമദ്ധ്യേ ഒരു യാത്രക്കാരന് മെഡിക്കൽ എമർജൻസി ആവശ്യമായി വന്നതിനെത്തുടർന്ന് EK362 വിമാനം ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടതായി എമിറേറ്റ്സ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു
ഡൽഹിയിലെത്തിയപ്പോൾ, യാത്രക്കാരനെ പ്രാദേശിക മെഡിക്കൽ സ്റ്റാഫ് കാണുകയും ആവശ്യമായ ചികിത്സ നൽകുന്നതിനായി ഓഫ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. വിമാനം പിന്നീട് ഗ്വാങ്ഷൂവിലേക്ക് പുറപ്പെട്ടുവെന്നും യാത്ര തുടരുകയാണെന്നും എമിറേറ്റ്സ് വക്താവ് പറഞ്ഞു.