യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് താപനില 25 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും ഇന്ന് രാത്രി ഹ്യുമിഡിറ്റി വർദ്ധിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയുടെ കിഴക്കൻ തീരത്ത് രാവിലെയോടെ താഴ്ന്ന മഴ മേഘങ്ങൾ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.
രാജ്യത്ത് ഇന്ന് താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസുമായി താപനില ഉയരും.
അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസും ദുബായിൽ 33 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 25 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുള്ളതായിരിക്കും. അബുദാബിയിൽ 20 മുതൽ 80 ശതമാനം വരെയും ദുബായിൽ 20 മുതൽ 85 ശതമാനം വരെയും ആയിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ.