യുഎയിൽ ഇന്ന് കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
രാജ്യത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അബുദാബിയിൽ 41 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും താപനില എത്താനുള്ള സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം താപനില ക്രമാതീതമായി കുറയാനുള്ള സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസും ദുബായിൽ 31 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 25 ഡിഗ്രി സെൽഷ്യസും വരെ താപനില താഴ്ന്നേക്കാമെന്നും എൻ സി എം കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്ത് മൂടൽമഞ്ഞ്, ഉണ്ടാകുന്നുള്ള സാധ്യത കണക്കിലെടുത്ത് റെഡ്, യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്.