നിര്‍ബന്ധ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സില്‍ ചേരാനുള്ള സമയപരിധി നാളെ അവസാനിക്കും; ചേരാത്തവർക്ക് 400 ദിര്‍ഹം പിഴ

The deadline to enroll in compulsory unemployment insurance ends tomorrow; Those who do not join will be fined Dh400

യുഎഇയില്‍ ആവിഷ്‌കരിച്ച നിര്‍ബന്ധ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള സമയപരിധി നാളെ ഒക്ടോബർ 1 ന് അവസാനിക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം ഓര്‍മിപ്പിച്ചു.

സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്കായി നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് 2023 ജനുവരി 1 നാണ് ആരംഭിച്ചത്. വരിക്കാരാകാൻ തൊഴിലാളികൾക്ക് ജനുവരി മുതൽ ജൂൺ വരെ സമയം അനുവദിച്ചു. എന്നാൽ സമയപരിധി വീണ്ടും 2023 ഒക്ടോബർ 1 വരെ നീട്ടി, സ്കീമിൽ ഒക്ടോബർ ഒന്നിനകം രജിസ്റ്റർ ചെയ്യാത്തതിന് ജീവനക്കാർക്ക് 400 ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

നിലവിൽ, ജീവനക്കാർക്ക് ILOE യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും (www.iloe.ae) ആപ്പിലൂടെയും MBME, UPAY കിയോസ്‌ക്കുകൾ, ബിസെന്ററുകൾ (തവ്ജീഹ്, തശീൽ), അൽ അൻസാരി എക്‌സ്‌ചേഞ്ച് ശാഖകൾ, ആപ്പ് എന്നിവ വഴിയും തൊഴിൽ നഷ്‌ട ഇൻഷുറൻസ് സബ്‌സ്‌ക്രൈബ് ചെയ്യാം. 2023 ജനുവരി 1-ന് ആരംഭിച്ച സബ്‌സ്‌ക്രിപ്‌ഷൻ മുതൽ വരിക്കാരുടെ എണ്ണം 5 മില്യൺ കവിഞ്ഞിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!