Search
Close this search box.

യുഎഇയിൽ ഇന്ന് രാത്രി ഹ്യുമിഡിറ്റി വർദ്ധിക്കും : താപനില 41 ഡിഗ്രി സെൽഷ്യസ് വരെ

Humidity will increase tonight in the UAE - Temperatures up to 41 degrees Celsius

യുഎഇയിൽ ഇന്ന് ചൊവ്വാഴ്ച്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

താപനില ക്രമാതീതമായി വർധിക്കും. ഇന്ന് 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.

അബുദാബിയിൽ 27 ഡിഗ്രി സെൽഷ്യസും ദുബായിൽ 28 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 21 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം.

ഇന്ന് രാത്രിയിലും നാളെ ബുധനാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപെടും. ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!