ദുബായിൽ വാഹനമോടിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ചതുമൂലം ഈ വർഷം അപകടങ്ങളിൽ 6 പേർ മരിക്കുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ്പോലീസ് ഇന്ന് വെള്ളിയാഴ്ച വെളിപ്പെടുത്തി.
2023-ലെ ആദ്യ എട്ട് മാസത്തിനുള്ളിൽ 35,000-ലധികം ഡ്രൈവർമാർ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടു. ഈ അപകടകരമായ ശീലം 99 അപകടങ്ങൾക്ക് കാരണമായി.