കണ്ണൂർ സ്ക്വാഡി’ ന്റെ പ്രത്യേക പ്രദർശനം ദുബായിൽ 

‘കണ്ണൂർ സ്ക്വാഡി’ ന്റെ
പ്രത്യേക പ്രദർശനം ദുബായിൽ

മലയാളത്തിലെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമായ കണ്ണൂർ സ്‌ക്വാഡിന്റെ സ്‌പെഷ്യൽ സ്ക്രീനിംഗ് ദുബായിൽ ഒക്ടോബർ എട്ട് ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും .

ദെയ്‌രയിലെ ഹയാത്ത് റീജൻസിക്ക് സമീപമുള്ള ഗലദാരി തിയേറ്ററിൽ രാവിലെ 10 മണിക്കാണ് പ്രദർശനം .

ഈ സ്പെഷ്യൽ സ്‌ക്രീനിങ്ങിന്റെ പ്രവേശന ടിക്കറ്റുകൾ ‘ ദുബായ് വാർത്ത ന്യൂസ് പോർട്ടൽ ‘ പ്രദർശനവുമായി ബന്ധപ്പെട്ടുനടത്തിയ പരസ്യ പ്രചരണത്തിൽ ലൈക് ചെയ്‌തും സിനിമയുടെ പേര് ടൈപ്പ് ചെയ്‌തും പങ്കെടുത്ത ഫോളോവേഴ്‌സിന് സൗജന്യമായി ലഭിക്കും .

ദുബായിൽ മാത്രമായി ഒരുക്കിയിട്ടുള്ള ഈ
പ്രത്യേക പ്രദർശനത്തിന്റെ ടൈറ്റിൽ സ്പോൺസർ പ്രശസ്ത ബിസിനസ്സ് സെറ്റപ്പ് സ്ഥാപനമായ അറബ് എക്സ്പ്രസ്സ് ആണ് .
777, ആർ .കെ . സ്‌പൈസസ് ആൻഡ് പള്‍സസ് എന്നിവർ മുഖ്യ പ്രയോജകരാകുന്നു .
ദുബായ് വാർത്തയും ഏഷ്യാവിഷനും ഡേ ഓഫ് ദുബായിയും ഒപ്പം ചേരുന്നു

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച കണ്ണൂർ സ്‌ക്വാഡ് ഇതിനകം യൂ എ ഇ യില്‍ മാത്രം ഒന്നരലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു .
‘ വേൾഡ് വൈഡ് ബ്ളോക് ബസ്റ്റർ ‘ എന്ന വിജയകിരീടവുംപേറി പ്രദർശനം തുടരുന്ന
കണ്ണൂർ സ്‌ക്വാഡ് വമ്പിച്ച പ്രേക്ഷക പിന്തുണയോടൊപ്പം നിരൂപക പ്രശംസയും നേടിയിരിക്കുന്നു .

2013 ആഗസ്റ്റ് നാലിന് ഗൾഫ് വ്യവസായി ആയ തുക്കരിപ്പൂർ അബ്ദുൾ സലാം ഹാജിയുടെ വധവുമായി ബന്ധപ്പെട്ട പ്രമാദമായ കേസ് അന്വേഷണത്തിന്റെ വഴികളെ കൂട്ടുപിടിച്ച് നിർമ്മിച്ച കുറ്റാന്വേഷണ സിനിമയാണ് കണ്ണൂർ സ്‌ക്വാഡ് .
അന്വേഷണ സംഘത്തിന്റെ ക്യാപ്റ്റനായാണ് മമ്മൂട്ടി ഇതിൽ വേഷമിട്ടത് .
‘ കണ്ണൂർ സ്‌ക്വാഡ് ‘ എന്നു നാമകരണം ചെയ്യപ്പെട്ട പോലീസ് സംഘത്തിലെ പ്രമുഖരായ മൂന്നുപേരെ പ്രശംസനീയമാം വിധം അവതരിപ്പിച്ച
അസീസ് നെടുമങ്ങാടും റോണിയും ശബരീഷും ചിത്രത്തിന്റെ ഉജ്ജ്വല വിജയത്തോടെ മലയാള സിനിമയുടെ വാഗ്ദാനമായിട്ടുണ്ട് . ഒപ്പം സംവിധായകൻ റോബി വർഗീസും രചന നിർവഹിച്ച ഷാഫിയും റോണി ഡേവിഡും .

ഇങ്ങനെയെല്ലാം ശ്രദ്ധനേടിയ സിനിമയാണ് ദുബായിൽ പ്രത്യേക പ്രദർശനത്തിനൊരുങ്ങുന്നത് .
നിങ്ങളുടെ ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പുവരുത്തി
കഴിവതും എട്ടാംതീയതി ഞായറാഴ്ച രാവിലെ 9. 30 ന് മുൻപായി എത്തിച്ചേർന്ന് സീറ്റുകൾ ഉറപ്പാക്കുക്കാൻ ‘ദുബായ് വാർത്ത’ അറിയിക്കുന്നു .
പ്രേക്ഷകർക്കായി റെയ്ന്‍ ബൊ സ്റ്റീക് ഹൗസിന്റെ മിനി ബ്രേക് ഫാസ്റ്റ് പാക്കറ്റ്
ഒരുക്കിയിട്ടുണ്ട് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!