നാളെ ഒക്ടോബർ 9 ന് അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലൂടെ ഷെയ്ഖ് സായിദ് പാലം മുതൽ ഷെയ്ഖ് സായിദ് ടണൽ ( അൽ-ഖുറം സ്ട്രീറ്റിന് മുമ്പ്) വരെ 50 യാത്രക്കാരും അതിൽ കൂടുതലും ശേഷിയുള്ള തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾ രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ ഇരു ദിശകളിലേക്കും ഡ്രൈവ് ചെയ്യുന്നത് നിരോധിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
അബുദാബി പോലീസ്, ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററുമായി സഹകരിച്ച് ആണ് ഈ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.
#أخبارنا | #شرطة_أبوظبي : منع دخول حافلات نقل العمال خلال ساعات الذروة الصباحية والمسائية على شارع الشيخ زايد بن سلطان اعتباراً من 9 أكتوبر 2023
التفاصيل :https://t.co/vhCjxKVsC1 pic.twitter.com/EoJh6tiD58
— شرطة أبوظبي (@ADPoliceHQ) October 8, 2023