ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 52 പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കെ മറികടന്നു.
അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടേയും കെ എല്‍ രാഹുലിന്റേയും പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. വിരാട് കോഹ്ലി 85 റണ്‍സെടുത്തപ്പോള്‍ കെ എല്‍ രാഹുല്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു.